കൊച്ചിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തി അമിത് ഷാ

കൊച്ചിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി  ചര്‍ച്ച നടത്തി അമിത് ഷാ

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തി.

കൊച്ചിയില്‍ അമൃത ആശുപത്രിയിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച.

മണിപ്പൂരിലെ സംഘര്‍ഷത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അമിത് ഷാ താല്‍പര്യപ്പെട്ടതനുസരിച്ചാണ് സിബിസിഐ പ്രസിഡന്റ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയതെന്നാണ് സൂചന.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയും നിരവധി പള്ളികളും ഭവനങ്ങളും തകര്‍ക്കപ്പെട്ടതും മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. ചര്‍ച്ച അര മണിക്കൂര്‍ നീണ്ടു.

കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും അമൃത പുരിയിലും കൊച്ചിയിലും തുടങ്ങുന്ന ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കാനാണ് അമിത് ഷാ കേരളത്തിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.