ഇന്ന് ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക്കില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ആഹ്വാനം

ഇന്ന് ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക്കില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ആഹ്വാനം

കൊച്ചി: ഇന്ന് ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 50 വര്‍ഷമായി ആചരിച്ചുവരുന്നതാണ് ലോക പരിസ്ഥിതി ദിനം. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1973 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്.

'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍' എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇത്തവണ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റാണ് പരിസ്ഥിതി ദിനത്തിന്റെ ആതിഥേയര്‍. 2014 മുതല്‍ പൂര്‍ണമായും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് കോട്ട് ഡിവോര്‍. നെതര്‍ലന്‍ഡ്സ് എന്ന രാജ്യത്തിന്റെ കൂടി സഹകരണം ഇക്കൊല്ലമുണ്ടാകും.

യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഇപി) നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ നിന്നും ലോകത്തെ രക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആഗോളതാപനം, മലിനീകരണം, വരള്‍ച്ച, വനനശീകരണം, പ്രകൃതിദുരന്തങ്ങള്‍, മനുഷ്യ-മൃഗ സംഘര്‍ഷം തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമായി വരും.

ലോകമൊട്ടാകെ പ്രതിവര്‍ഷം 40 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 1.9 കോടി മുതല്‍ 2.3 കോടി ടണ്‍ പ്ലാസ്റ്റിക്കുകള്‍ ജലാശയം, നദികള്‍, സമുദ്രം എന്നിവിടങ്ങളില്‍ ചെന്നടിയുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിക്ക് മാത്രമല്ല, മനുഷ്യന് കൂടി ഭീഷണിയാണ്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്ക് കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.