അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്സിന് 2കോടി ദിർഹം ( ഏകദേശം 45 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. വർഷങ്ങളായി അബുദാബിയിൽ ജോലി ചെയ്ത് വരുന്ന ലൗലി മോൾ അച്ചാമ്മയ്ക്കാണ് സമ്മാനം ലഭിച്ചത്.
കഴിഞ്ഞ 21 വർഷമായി അബുദബിയിൽ കുടുംബസമേതം താമസിച്ചു വരുന്ന ലൗലിയുടെ ഭർത്താവ് എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് മിക്കപ്പോഴും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു.
ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ നാല് ഇന്ത്യാക്കാർക്ക് കൂടി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സമ്മാനങ്ങൾ ലഭിച്ചു. രണ്ടാം സമ്മാനം നേടിയ അലക്സ് കുരുവിളയ്ക്ക് 1 ലക്ഷം ദിർഹമാണ് ലഭിക്കുക. മൂന്നാം സ്ഥാനം നേടിയ അമ്പലത്ത് വീട്ടില്‍ നജീബ് അബ്ദുളളക്ക് 70,000 ദിർഹവും ബംഗ്ലാദേശ് സ്വദേശിയായ യസ്മീന്‍ അക്തറിന് 60,000 ദിർഹവും അഞ്ചാം സമ്മാനം നേടിയ ഫിറോസിന് 50,000 ദിർഹവുമാണ് സമ്മാനം. പാകിസ്ഥാന്‍ സ്വദേശിയായ യാസിർ ഹുസൈനാണ് ഡ്രീം കാർ വിഭാഗത്തില്‍ റേഞ്ച് റോവർ ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.