പ്രതിഷേധത്തില്‍ നിന്നും പിന്മാറിയിട്ടില്ല; സാക്ഷി മാലിക്

പ്രതിഷേധത്തില്‍ നിന്നും പിന്മാറിയിട്ടില്ല; സാക്ഷി മാലിക്

ന്യൂഡല്‍ഹി: ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്ത സാക്ഷി മാലിക് നിഷേധിച്ചു. താന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. നോര്‍ത്തേണ്‍ റെയില്‍വേയിലാണ് സാക്ഷി മാലിക് ജോലി ചെയ്യുന്നത്.

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ ഭിന്നതയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ആഭ്യന്തരമന്ത്രി അമിത് ഷായുമായി സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സാക്ഷി ജോലിയില്‍ പ്രവേശിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ബ്രിജ് ഭൂഷണനെതിരെയുള്ള ആരോപണം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് രണ്ട് എഫ്ഐആറാണ് രജിസ്റ്റര്‍ ചെയ്തത്.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ തങ്ങളുടെ പ്രതിഷേധം അവഗണിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന താരങ്ങള്‍, മെഡലുകള്‍ ഹരിദ്വാറില്‍ ഗംഗയില്‍ ഒഴുകി കളയുന്നതിനായും ശ്രമിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാവ് നരേഷ് ടികൈത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അവര്‍ പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.