അബുദബി:അബുദബി വേർഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായെന്ന് അധികൃതർ. മുസഫ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ വേർഹൗസിലാണ് തീപിടുത്തമുണ്ടായത്.
വിവരം അറിഞ്ഞയുടനെ അബുദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തില്‍ ആളപായമില്ല. മേഖല തണുപ്പിക്കുന്ന പ്രവർത്തനങ്ങളും നടത്തി.
ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കണമെന്നും പോലീസിന്‍റെ നിർദ്ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v