ഉക്രെയ്‌നിലെ അണക്കെട്ട് വൻ സ്ഫോടനത്തിൽ തകർന്നു; വെള്ളപ്പൊക്ക ഭീഷണി; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

ഉക്രെയ്‌നിലെ  അണക്കെട്ട് വൻ സ്ഫോടനത്തിൽ തകർന്നു; വെള്ളപ്പൊക്ക ഭീഷണി; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

കീവ്: തെക്കൻ ഉക്രെയ്‌നിലെ ഖേഴ്‌സണിൽ നിപ്രോ നദിയിലുള്ള നോവ കഖോവ്ക ജലവൈദ്യുത അണക്കെട്ട് ചൊവ്വാഴ്ച പുലർച്ചെ പൊട്ടിത്തെറിച്ചു. അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കെർസൺ മേഖലയിലെ റഷ്യൻ സ്ഥാപിത ഗവർണർ അറിയിച്ചു. ഉക്രെയ്‌നിലെ ഈ പ്രദേശം റക്ഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.


അഞ്ച് മണിക്കൂറിനുള്ളിൽ വെള്ളം ഗുരുതരമായ നിലയിലെത്തും. പ്രാദേശിക സമയം രാവിലെ 6:45 നാണ് അണക്കെട്ട് പൊട്ടിത്തെറിച്ചത്. ഡിനിപ്രോ നദിയുടെ വലത് കരയിലുള്ള പത്ത് ഗ്രാമങ്ങളിലും കെർസൺ നഗരത്തിന്റെ ചില ഭാഗങ്ങളിലും താമസിക്കുന്നവരോട് അവശ്യ രേഖകളും വളർത്തുമൃഗങ്ങളും എടുത്ത് വീട്ടുപകരണങ്ങൾ ഓഫാക്കി മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറാൻ ഉക്രെയ്നിന്റെ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

കഖോവ്ക അണക്കെട്ടിന് ചുറ്റുമുണ്ടായ തീവ്രമായ സ്ഫോടനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്. ഡാമിന്റെ അവശിഷ്ടങ്ങളിലൂടെ വെള്ളം കയറുന്നതും വീഡിയോയിൽ കാണാം.

അതേ സമയം സ്‌ഫോടനത്തെ കുറിച്ച് പ്രതികരിക്കാൻ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അടിയന്തര യോഗം ചേരുമെന്ന് ഉക്രെയ്‌ൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് പറഞ്ഞു.


റഷ്യൻ സൈന്യം അണക്കെട്ട് തകർത്തതായി ഉക്രെയ്‌ൻ സൈന്യം അറിയിച്ചു. റഷ്യൻ അധിനിവേശ സേനയാണ് കഖോവ്ക അണക്കെട്ട് തകർത്തതെന്ന് ഉക്രെയ്നിന്റെ സായുധ സേനയുടെ തെക്കൻ കമാൻഡ് അറിയിച്ചു. വെള്ളത്തിന്റെ വേഗതയും അളവും നാശത്തിന്റെ തോത് വ്യക്തമാക്കുന്നതാണ്. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് ഷെല്ലാക്രമണത്തിൽ തകർന്നുവെന്ന് റഷ്യൻ വാർത്താ ഏജൻസികൾ പറഞ്ഞു.


കഖോവ്ക അണക്കെട്ട്

30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവും ഉള്ള നോവ കഖോവ്ക ജലവൈദ്യുത അണക്കെട്ട് 1956 ലാണ് നിർമ്മിച്ചത്. ക്രൈമിയ, സെപൊറീഷ്യ ആണവനിലയങ്ങളിലേക്കും ഈ അണക്കെട്ടിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. 2014 ൽ റഷ്യ പിടിച്ചടക്കിയ ക്രിമിയൻ പെനിൻസുലയിലേക്കും റഷ്യൻ നിയന്ത്രണത്തിലുള്ള സപോരിജിയ ആണവനിലയത്തിലേക്കും വെള്ളം വിതരണം ചെയ്യുന്ന 18 ക്യുബിക് കിലോമീറ്റർ റിസർവോയർ ഇവിടെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.