വീട്ടില്‍ കുളിച്ചവര്‍ക്കും രോഗബാധ; ആശങ്കയായി മസ്തിഷ്‌ക ജ്വരം

വീട്ടില്‍ കുളിച്ചവര്‍ക്കും രോഗബാധ; ആശങ്കയായി മസ്തിഷ്‌ക ജ്വരം

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന 'നേഗ്ലറിയ ഫൗലേറി' വിഭാഗത്തിന് പുറമെ, രോഗത്തിന് കാരണമാകുന്ന അക്കാന്ത അമീബയുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തി.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്. അന്തരീക്ഷത്തിലുള്ള അമീബ, ജലകണങ്ങളുമായി ചേര്‍ന്ന് ശരീരത്തിലെത്തുന്നതാണ് രോഗകാരണമാകുന്നത്. കുളിക്കുമ്പോള്‍ ജലത്തിലൂടെ മൂക്കില്‍ പ്രവേശിക്കുന്നതാണ് അപകടകരം.

രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ആദ്യ കാലങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗകാരണമെന്നായിരുന്നു ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. വീടുകളില്‍ കുളിച്ചവര്‍ക്കും നിലവില്‍ രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നിവയും അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇത് സംബന്ധിച്ച കണക്കുകള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേര്‍ക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളില്‍ ഏഴ് പേരും മരിച്ചു. നിലവില്‍ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ ചികിത്സയില്‍ ഉള്ളത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.