പട്ടികളെ ഭയന്ന് അമേരിക്കയിലെ തപാൽ ജീവനക്കാർ; കഴിഞ്ഞ വർഷം പട്ടികടിയേറ്റത് 5300ലധികം ജീവനക്കാർക്ക്

പട്ടികളെ ഭയന്ന് അമേരിക്കയിലെ തപാൽ ജീവനക്കാർ; കഴിഞ്ഞ വർഷം പട്ടികടിയേറ്റത് 5300ലധികം ജീവനക്കാർക്ക്

കാലിഫോർണിയ: അമേരിക്കയിൽ പോസ്റ്റൽ ജീവനക്കാരെ നായ ആക്രമിക്കുന്നത് പതിവാകുന്നു. കാലിഫോർണിയയിലും ടെക്സാസിലുമാണ് ഏറ്റവും കൂടുതൽ തപാൽ ജീവനക്കാരെ നായ കടിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് പോസ്റ്റൽ സർവീസ് നായ കടി ബോധവൽക്കരണ വാരത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കാലിഫോർണിയയിൽ 2022 ൽ 675 ജീവനക്കാരാണ് നായ്ക്കളുടെ കടിയേറ്റത്. ടെക്സസിൽ 404 ഉം ന്യൂയോർക്കിൽ 321 ഉം ആണ്.

ഹ്യൂസ്റ്റൺ, ലോസ് ഏഞ്ചൽസ്, ഡാളസ് എന്നീ ന​ഗരങ്ങളിലാണ് നായയുടെ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം തപാൽ വിതരണത്തിനിടെ 5300-ലധികം യുഎസ്പിഎസ് ജീവനക്കാർ നായ്ക്കളുടെ ആക്രമണത്തിന് ഇരയായതായി തപാൽ വകുപ്പ് അറിയിച്ചു. #dogbiteawareness എന്ന ഹാഷ്‌ടാഗിന്റെ അകമ്പടിയോടെ നടത്തുന്ന വാർഷിക പൊതുസേവന ബോധവൽക്കരണ കാമ്പയിൻ അടുത്ത ആഴ്‌ച വരെ നീളും.
തപാൽ സേവന ജീവനക്കാരെ സുരക്ഷിതമായി സൂക്ഷിക്കുക

ഒരു നായ ആക്രമിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് ജീവനക്കാരെ പരിശീലിപ്പിക്കാൻ ആരംഭിച്ചു. മിക്ക ആളുകൾക്കും അവരുടെ മെയിൽ ഓരോ ദിവസവും വീടുകളിലെത്തുന്ന സമയം അറിയാം ആ സമയങ്ങളിൽ ഉടമസ്ഥർ നായക്കളെ നിരീക്ഷിക്കണമെന്ന് തപാൽ വകുപ്പ് അറിയിച്ചു.

വളർത്തു മൃഗങ്ങളെ വീട്ടിൽ അടച്ചു സൂക്ഷിക്കുക, അവ വാതിൽക്കൽ നിന്ന് അകലെയാണെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ നായയുടെ ഉടമസ്ഥർക്ക് തപാൽ വകുപ്പ് നൽകിയിട്ടുണ്ട്. തപാൽ വകുപ്പ് ഉദ്യോ​ഗസ്ഥരിൽ നിന്ന് മെയിൽ നേരിട്ട് എടുക്കാൻ കുട്ടികളെ അനുവദിക്കരുതെന്നും തപാൽ വകുപ്പ് രക്ഷിതാക്കളോട് പറയുന്നു. കുട്ടിയുടെ സുരക്ഷയ്ക്ക് ഭീഷണിയായി കണ്ട് നായ ജോലിക്കാരെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് ഈ നിർദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.