കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. എസ്.പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആയിരിക്കും അന്വേഷിക്കുക.
ഹോസ്റ്റലിലെ ചീഫ് വാര്‍ഡനായി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ മായയെ മാറ്റി നിര്‍ത്തി മറ്റൊരു സിസ്റ്റര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു. ബിഷപ്പുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കോളജ് മാനേജ്‌മെന്റ്, വിദ്യാര്‍ഥി പ്രതിനിധികള്‍, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവരുമായി മന്ത്രിമാരായ ആര്‍. ബിന്ദുവും വി.എന്‍ വാസവനും ചീഫ് വിപ് എന്‍. ജയരാജും ചര്‍ച്ച നടത്തി. വിദ്യാര്‍ഥികളുടെ പരാതി പരിഹാര സെല്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സമരത്തില്‍ പങ്കെടുത്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടാകില്ല. ഒത്തുതീര്‍പ്പ് ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു.
അതിനിടെ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ തിരുവാങ്കുളത്തെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂണ്‍ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.