ജെഡിഎസ് എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന; ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച ഉടന്‍

ജെഡിഎസ് എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന; ബിജെപി ദേശീയ നേതാക്കളുമായി  ചര്‍ച്ച ഉടന്‍

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജെഡിഎസ് എന്‍ഡിഎയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചന. അമിത് ഷാ അടക്കമുള്ള നേതാക്കളുമായി ദേവഗൗഡയും കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തും.

സോഷ്യലിസ്റ്റ് വിചാരധാരയില്‍ ഊന്നി വളര്‍ന്ന ദേവഗൗഡയുടെ മുമ്പും ജെഡിഎസ് ബിജെപിയുമായി കൈ കോര്‍ത്തിട്ടുണ്ട്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 2018 ലേത് പോലെ കിംഗ് മേക്കറാകാന്‍ കഴിയാതിരുന്ന ജെഡിഎസിന് ശക്തമായ ഒരു ദേശീയ സഖ്യത്തില്‍ നില്‍ക്കേണ്ടത് നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്. നിതീഷ് കുമാര്‍ വിളിച്ച് ചേര്‍ക്കാനിരിക്കുന്ന പ്രതിപക്ഷ യോഗത്തിലേക്ക് ജെഡിഎസിന് ക്ഷണമില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒഡിഷ റെയില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും രാജി വയ്‌ക്കേണ്ടതില്ലെന്നും ദേവഗൗഡ പറഞ്ഞിരുന്നു. ഇത് കൂടി ചേര്‍ത്ത് വായിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ പാളയത്തിലേക്കാണ് ജെഡിഎസ് നീങ്ങുന്നതെന്നത് വ്യക്തമാണ്.

സ്വാധീന മേഖലയായ ഓള്‍ഡ് മൈസുരുവില്‍ നാല് ലോക്‌സഭാ സീറ്റുകള്‍ വേണമെന്നതാകും ജെഡിഎസിന്റെ പ്രധാന ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മൂലം ചില വിട്ടുവീഴ്ചകള്‍ക്ക് ബിജെപി തയ്യാറാകുമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.