ഇടുക്കി: തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ അസർ എൻജിനീയറിങ് കോളേജിലെ ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി എ ആർ അരുൺ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് അരുൺ രാജ്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ ഇന്നലെ രാത്രിയോടെ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുറിയിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്‌ക്കായിരുന്നു അരുൺ താമസിച്ചിരുന്നത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മികച്ച വിദ്യാർത്ഥിയായിരുന്നു അരുൺ രാജെന്നും, ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും അൽ അസർ കോളേജ് അധികൃതരും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v