കെസിഎംഎസ് പ്രസിഡന്റ് പദവിയില്‍ ആദ്യമായി സന്യാസിനിയായ ഡോ. ആര്‍ദ്ര എസ്.ഐ.സിയെ തിരഞ്ഞെടുത്തു

കെസിഎംഎസ് പ്രസിഡന്റ് പദവിയില്‍ ആദ്യമായി സന്യാസിനിയായ ഡോ. ആര്‍ദ്ര എസ്.ഐ.സിയെ തിരഞ്ഞെടുത്തു

കൊച്ചി: കേരളത്തിലെ വിവിധ സന്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മയായ 'കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ്' (കെസിഎംഎസ്) പ്രസിഡന്റായി സി.ഡോ. ആര്‍ദ്ര എസ്.ഐ.സിയെ തിരഞ്ഞെടുത്തു.ഈ സ്ഥാനത്തേക്ക് ആദ്യമായാണ് സന്യാസിനി ചുമതലയേല്‍ക്കുന്നത്. ദൈവദാസന്‍ മാര്‍ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലാണ് സി. ഡോ. ആര്‍ദ്ര എസ്.ഐ.സി.

പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി - കെസിഎംഎസ് സംയുക്ത യോഗത്തില്‍ വൈസ് പ്രസിഡന്റ് ആയി റവ. ഫാ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഓസിഡിയും ഫാ. ജോസ് അയ്യങ്കനാല്‍ എംഎസ്ടി, ബ്ര. വര്‍ഗീസ് മഞ്ഞളി സിഎസ്ടി, സി. മരിയ ആന്റോ സിഎംസി, സി. ലിസി സിടിസി എന്നിവര്‍ പുതിയ കെസിഎംഎസ് എക്‌സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

കേരള സഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരും സന്യസ്ത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിഎംഎസ് മുന്‍ പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26