ലണ്ടന്‍: സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ ഷെയര്‍ ചെയ്യുന്നത് ഇപ്പോള്‍ ട്രെന്റാണ്. ഇനി ഭൂമിയില്‍ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ പോയാലും മനുഷ്യന് ലൈവ് സ്ട്രീമിംഗ് ചെയ്യാം.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വാ ദൗത്യം 'മാര്‍സ് എക്സ്പ്രസ്' ആദ്യമായി ലൈവ് വീഡിയോ ചെയ്ത് അയച്ചിരിക്കുകയാണ്. ചൊവ്വയെ ചുറ്റുന്നതിനിടെ എടുത്ത വീഡിയോ ദൃശ്യങ്ങള്‍ തത്സമയം ഭൂമിയിലേക്കയച്ച് പുതു ചരിത്രം സൃഷ്ടിച്ചു.
ഗ്രൗണ്ട് സ്റ്റേഷനില്‍ ഒരു മിനുട്ടിന് ശേഷം ദൃശ്യമെത്തി. എന്നാല്‍ 300 മില്യണ്‍ കിലോമീറ്റര്‍ അകലെയുള്ള ഭൂമിയിലേക്ക് ദൃശ്യങ്ങളെത്താന്‍ 17 മിനിട്ടെടുത്തു. ചൊവ്വയുടെ മൂന്നിലൊന്ന് ഭാഗങ്ങളുടെ ദൃശ്യങ്ങളാണ് ആദ്യം പുറത്തു വന്ന ചിത്രങ്ങളിലുള്ളത്. പിന്നീട് വന്ന വലിയ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ചൊവ്വയിലെ വെള്ള മേഘങ്ങള്‍ വ്യക്തമായി കാണാം.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചൊവ്വയുടെ ചുറ്റും പര്യവേഷണം ചെയ്യുന്ന കൃത്രിമോപഗ്രഹമാണ് മാര്‍സ് എക്സ്പ്രസ്. ചൊവ്വയുടെ കാലാവസ്ഥ, ഭൂമിശാസ്ത്രം, അന്തരീക്ഷം എന്നിവ പഠിക്കുന്നതിന് 2003 ലാണ് മാര്‍സ് എക്സ്പ്രസ് അയച്ചത്.
ഗ്രഹത്തിലെ ജീവന്റെ സാധ്യതകളെക്കുറിച്ചും പഠനം നടത്തുന്നുണ്ട്. ഗ്രഹത്തില്‍ ജലാംശം മഞ്ഞ് രൂപത്തില്‍ കണ്ടെത്തുന്നതിന് ഇതിലെ റഡാര്‍ ഉപകരണമായ മാര്‍സിസിലൂടെ കഴിഞ്ഞിരുന്നു. മാര്‍സ് എക്സ്പ്രസ് 2026 വരെ ചൊവ്വയില്‍ പര്യവേഷണം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.