ദുബായ്: ഗതാഗത പിഴയുണ്ടെന്ന് വ്യക്തമാക്കി ദുബായ് പോലീസിന്‍റെ പേരില്‍ വ്യാജ സന്ദേശം. ഇത്തരം തട്ടിപ്പുകളില്‍ വീണുപോകരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. പിഴയുണ്ടെന്ന് വ്യക്തമാക്കുന്നതിനൊപ്പം ഒരു ലിങ്ക് വഴി പണം അടയ്ക്കാനും വ്യാജ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സന്ദേശം ലഭിച്ച് 24 മണിക്കൂറിനുളളില്‍ പിഴ തീർപ്പാക്കണമെന്നും സന്ദേശം വ്യക്തമാക്കുന്നതോടെ പലരും തട്ടിപ്പില്‍ പെട്ടുപോകുന്നു. ദുബായ് പോലീസിന്‍റെ ലോഗോയോട് സാദൃശ്യമുളള ലോഗോയും സന്ദേശത്തില്‍ കാണാം. ഇത്തരത്തിലുളള വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പണമിടപാടുകള്‍ നടത്തരുതെന്നും ദുബായ് പോലീസ് ഓർമ്മിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v