അവധിക്കാലം, വിമാനടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ്

അവധിക്കാലം, വിമാനടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ്

അബുദാബി:ഇദ് അല്‍ അദ- മധ്യവേനല്‍ അവധിക്കാലം മുന്നില്‍ കണ്ട് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ് എയർലൈന്‍സ്.ജൂണ്‍ 9 മുതല്‍ 15 വരെ ടിക്കറ്റെടുക്കുന്നവർക്കാണ് ഇളവ് പ്രയോജനപ്പെടുത്താനാവുക. ജൂലൈ 3 മുതല്‍ സെപ്റ്റംബർ 30 വരെ യാത്രചെയ്യാനാകുന്ന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

മസ്കറ്റിലേക്കുളള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക് 295 ദിർഹമാണ്. ബിസിനസ് ക്ലാസില്‍ 995 ദിർഹത്തിന് യാത്ര ചെയ്യാനാകും. 895 ദിർഹത്തിന് ഇസ്താംബുള്‍ യാത്ര നടത്താം. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ആകർഷകമായ നിരക്കിലാണ് ടിക്കറ്റുകള്‍ നല‍്കുന്നത്.

അബുദാബിയിൽ നിന്ന് ജനീവയിലേക്കും മാഞ്ചസ്റ്ററിലേക്കും 2495 ദിർഹമാണ് എക്കണോമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. ആംസ്റ്റർ ഡാമിലേക്ക് 2995 ദിർഹത്തിനും പാരീസിലേക്ക് 2795 ദിർഹത്തിനും സൂറിച്ചിലേക്ക് 2395 ദിർഹത്തിനും ടിക്കറ്റുകള്‍ ലഭ്യമാണ്.

ടിക്കറ്റ് നിരക്കിലെ ഇളവുകൂടാതെ എത്തിഹാദ് ഗസ്റ്റില്‍ അംഗങ്ങളായുളളവർക്ക് ബുക്കിംഗ് ഡോട്ട് കോമിലൂടെ ഹോട്ട്‍ ബുക്കിംഗ് നടത്തുമ്പോള്‍ മൂന്ന് മുതല്‍ ആറ് മൈലുകള്‍ വരെ നേടാം. ഏവിസിലൂടെ കാർ വാടകയ്ക്ക് എടുക്കുമ്പോള്‍ നിരക്ക് കുറവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.