സിഡ്‌നി: കാസിയസ് എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മുതല ഈ ആഴ്ച തന്റെ 120-ാം ജന്മദിനം ആഘോഷിച്ചു. ഏകദേശം 18 അടി നീളമുള്ള ഭീമന്‍ മുതലയാണ് കാസിയസ്. നിലവില്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റിലെ ഗ്രീന്‍ ഐലന്‍ഡിലെ മറൈന്‍ലാന്‍ഡ് ക്രോക്കോഡൈല്‍ പാര്‍ക്കിലാണ് താമസിക്കുന്നത്.
കാസിയസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പാര്‍ക്കില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കൂടാതെ, കാസിയസിന്റെ ഇഷ്ട ഭക്ഷണമായ കോഴിയും മത്സ്യവും ഉള്‍പ്പെടെയുള്ള ഭക്ഷണം പാര്‍ക്ക് അധികൃതര്‍ നല്‍കുന്നു.
1987 മുതല്‍ കാസിയസ് പാര്‍ക്കില്‍ താമസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മുതല എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പദവിയുടെ ഉടമയാണ് കാസിയസ്.
1984ല്‍ ഡാര്‍വിന്റെ തെക്ക്-പടിഞ്ഞാറ് 81 കിലോമീറ്റര്‍ അകലെ ലാ ബെല്ലെ സ്റ്റേഷനിലെ ഫിന്നിസ് നദിയില്‍ മുതല ഗവേഷകനായ ഗ്രെയിം വെബ്ബിന്റെ കെണിയിലാണ് കാസിയസ് പിടിക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.