പലപ്പോഴും അടുക്കളയില്‍ പണി എടുക്കുന്നവരില്‍ തലവേദനയുണ്ടാക്കുന്ന ഒന്നാണ് സിങ്ക് ബ്ലോക്ക് ആവുന്നത്. എന്താണ് ഇതിന് പരിഹാരമെന്ന് നമുക്ക് നോക്കാം. പലപ്പോഴും അടഞ്ഞ സിങ്ക് എന്നത് വളരെയധികം അരോചകമാണ്. പക്ഷേ ഭാഗ്യവശാല്‍ നിങ്ങള്‍ ഇതിന് വേണ്ടി രാസ പരിഹാരങ്ങളിലേക്ക് നേരിട്ട് ഓടേണ്ട ആവശ്യമില്ല. ഡിഷ് സോപ്പും ചൂടുവെള്ളവും മാത്രം മതി നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന്‍.
ഒരു സിങ്ക് അണ്‍ക്ലോഗ് ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കെമിക്കല്‍ ഡ്രെയിന്‍ ക്ലീനറുകള്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. തടസത്തിന്റെ ഉറവിടം നീക്കാനാണ് ശ്രദ്ധിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത് എല്ലായ്പ്പോഴും സാധ്യമല്ല. ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് തടസം ഇല്ലാതാക്കാന്‍ ശ്രമിക്കാം. അതിന് വേണ്ട നടപടിക്രമങ്ങള്‍ ഇവയാണ്.
ചൂട് വെള്ളം
അടുക്കളയിലെ ഡ്രെയിനില്‍ തടസമുണ്ടെങ്കില്‍ ആദ്യം സിങ്കില്‍ ചൂടുവെള്ളം ഒഴുക്കിവിടാന്‍ ശ്രദ്ധിക്കണം. നല്ലതു പോലെ തിളപ്പിച്ച വെള്ളമാണ് ആദ്യം ഒഴിക്കേണ്ടത്. കുറച്ച് വെള്ളം തിളപ്പിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. കെറ്റില്‍ വെള്ളം തിളച്ചുകഴിഞ്ഞാല്‍, അത് സാധാരണയായി 90 മുതല്‍ 95 ഡിഗ്രി വരെ എത്തുന്നു. അതേസമയം ടാപ്പില്‍ നിന്നുള്ള ഏറ്റവും ചൂടേറിയ വെള്ളം സാധാരണയായി 70 ഡിഗ്രിയില്‍ കൂടരുത് എന്നതും ശ്രദ്ധിക്കണം.
ഡിഷ് സോപ്പ്
സിങ്കില്‍ ചൂടുവെള്ളം ഒഴിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ഡിഷ് വാഷ് മിക്സ് ചെയ്യുക. ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് അല്‍പം ഡിഷ് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ സിങ്കിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും തടസങ്ങളും ഇല്ലാതാക്കുന്നു.
ഇനി മറ്റ് വഴികള്‍ ഏതൊക്കെയാണെന്നുകൂടി നോക്കാം
ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ നിറച്ച് ഡ്രെയിനില്‍ ഒഴിക്കുക. ചുട്ടുതിളയ്ക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുന്നതിന് മുമ്പ് ഇത് മുപ്പത് മിനിറ്റ് വെയ്ക്കുക. ഈ മിശ്രിതം സിങ്കില്‍ അടയുന്നതെന്തും ഇല്ലാതാക്കുന്നു. അതിലൂടെ നമുക്ക് സിങ്കിലെ തടസം ഇല്ലാതാക്കാം.
പെറോക്സൈഡും ബേക്കിങ് സോഡയും
അര കപ്പ് ബേക്കിങ് സോഡയുമായി അര കപ്പ് പെറോക്സൈഡ് മിക്സ് ചെയ്യുക. ഇത് ഡ്രെയിനില്‍ ഒഴിച്ച് മൂടുക. മുപ്പത് മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുക. ഇതും വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.