ലീഗ് മത്സരങ്ങളുടെ ആരവങ്ങള്‍ അടങ്ങി; ഇനി സൗഹൃദ പോരാട്ടങ്ങള്‍: അര്‍ജന്റീനിയും ബ്രസിലും കളത്തിലിറങ്ങുന്നു

ലീഗ് മത്സരങ്ങളുടെ ആരവങ്ങള്‍ അടങ്ങി; ഇനി സൗഹൃദ പോരാട്ടങ്ങള്‍: അര്‍ജന്റീനിയും ബ്രസിലും കളത്തിലിറങ്ങുന്നു

കൊച്ചി: യുവഫ ചാമ്പന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടം നേട്ടത്തോടെ ലീഗ് മത്സരങ്ങളുടെ ആരവങ്ങള്‍ക്ക് താല്‍കാലിക വിട. ഇനി സൗഹൃദ പോരാട്ടങ്ങള്‍ക്ക് ലോക കളിക്കളങ്ങള്‍ അരങ്ങുണരും. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫിഫാ റാങ്കിങില്‍ മുന്നിലുള്ള ബ്രസിലുമൊക്കെ കളത്തിലെത്തുന്ന മത്സരങ്ങള്‍ക്കായി ഉറക്കമിളയ്ക്കുന്ന രാവുകളാകും ഇനി.

മെക്‌സികോ കാമറൂണ്‍ മത്സരത്തോടെയാണ് സീസണ്‍ ടു ആരംഭിച്ചത്. ഇന്ന് രാവിലെ ഏഴരക്ക് നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ പനാമ നിക്വാരാഗ്വയെ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

തിങ്കളാഴ്ച ചിലി ക്യൂബയേയും ജര്‍മനി ഉക്രയ്‌നേയും നേരിടും. വ്യാഴാഴ്ചയാണ് അര്‍ജന്റീനിയുടെ മത്സരം. ഖത്തര്‍ വേള്‍ഡ് കപ്പില്‍ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയാണ് എതിരാളി. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30 നാണ് മത്സരം. അന്ന് ഉറോഗയ് നിക്വാരാഗോയേയെയും നേരിടും.

തീ പാറുന്ന പോരാട്ടത്തിനാണ് ശനിയാഴ്ച്ച പോളണ്ടിലെ നരോഡോവി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. ഫിഫ റാങ്കിങില്‍ 14-ാമതുള്ള ജര്‍മനി ലെവന്‍ഡോവ്‌സ്‌കി യുടെ പോളണ്ടിനെ നേരിടും. രാത്രി 12.15 നാണ് മത്സരം. അന്ന് ലാറ്റിമേരിക്കന്‍ വമ്പന്‍മാരായ ചിലി ഡോമിനിഷന്‍ റിപ്പബ്ലിക്കിനെയും എതിരിടും.

ഞായറാഴ്ചയാണ് ബ്രസിലിന്റെ മത്സരം. ഖത്തര്‍ വേള്‍ഡ് കപ്പിന് ശേഷം ഒന്നാം സ്ഥാനം നഷ്ടമായ ബ്രസില്‍ തങ്ങളുടെ കരുത്ത് കാട്ടാനുള്ള അവസരമാണ് ഇത്. രാത്രി ഒരു മണിക്കാണ് മത്സരം. ഗുനിയയാണ് എതിരാളി. സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ ഇക്കഡോര്‍ ബോളിവിയയേയും നേരിടും.

19-ാം തീയതി ഇന്തോനേഷ്യയയെ അര്‍ജന്റീനയേയും 20 ന് ജപ്പാന്‍ പെറുവിനെയും നേരിടും. 21 ന് ബ്രസീല്‍-സെനഗല്‍ മത്സരം നടക്കും. രാത്രി 12.30 നാണ് മത്സരം. ഇന്ന് തന്നെ ജര്‍മനി കോളമ്പിയയേയും ഉറോഗയ് ക്യൂബയേയും ബോളിവിയ ചിലിയേയും ഇക്വഡോര്‍ കോസ്റ്റ് റിക്കയേയും നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.