എറണാകുളം: കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശത്തിന്റേയും ബോധവൽക്കരണത്തിൻ്റെയും ഭാഗമായി ലഹരി വിരുദ്ധ മാരത്തൺ "ഗെറ്റ് സെറ്റ് ഗോ" കെ.സി.വൈ.എം മാരത്തൺ 2023 ജൂൺ 25-ാം തിയതി നടക്കും. രാവിലെ 6 മണിക്ക് കൊച്ചി ക്യൂൻസ് വേയിൽ മാരത്തൺ ആരംഭിക്കും.
ലഹരി ജീവിതമാക്കാതെ ജീവിതം ഒരു ലഹരിയാക്കാം എന്ന ലക്ഷ്യത്തോടുകൂടി കേരള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ലഹരി വർജ്ജന "വിമുക്തി" മിഷനും കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന മാരത്തണിൽ 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നീ രണ്ടു തലങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്ത മായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 10 കിലോമീറ്റർ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് പുരുഷൻമാർക്കും സ്തീകൾക്കും യഥാക്രമം Rs.10,000/- , Rs. 7,000/- Rs. 5,000/- സമ്മാനമായി ലഭിക്കും. 5 കിലോമീറ്റർ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് പുരുഷൻമാർക്കും സ്തീകൾക്കും യഥാക്രമം Rs.5,000 /- , Rs. 3,000/- Rs. 2,000/- സമ്മാനമായി ലഭിക്കും. വിജയികൾക്ക് സിനിമാ താരങ്ങളായ ജൂഡ് ആന്തണി ജോസഫ്, കല്യാണി പ്രിയദർശൻ എന്നിവർ പുരസ്കാരം നൽകും.

ലഹരി വിരുദ്ധ മാരത്തോണിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2023 ജൂൺ 18 ഞായറാഴ്ചയ്ക്ക് മുൻപായി, താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേതാണ്.
https://reg.myraceindia.com/MRTS/GTGM23
കൂടുതൽ വിവരങ്ങൾക്ക്; 9446588222, 9544397788, 9947114461
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.