ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ സഞ്ചരിച്ചത് അരമണിക്കൂറോളം. പാകിസ്ഥാനിലെ ഗുജ്രാന്‍വാല മേഖലയിലൂടെ പറന്ന വിമാനം സുരക്ഷിതമായി ഇന്ത്യയില്‍ എത്തിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
അമൃത്സറില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വരികയായിരുന്ന വിമാനമാണ് മോശം കാലവാസ്ഥയെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ സഞ്ചരിച്ചത്.
ശനിയാഴ്ച രാത്രി 7.30 ഓടെയാണ് വിമാനം പാക് വ്യോമപാതയില്‍ പ്രവേശിച്ചത്. എട്ട് മണിയോടെ തിരിച്ച് ഇന്ത്യന്‍ വ്യോമപാതയിലെത്തി. അമൃത്സറിലെ എടിസി ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ അനുമതി തേടിയതിന് ശേഷമാണ് വിമാനം അട്ടാരി വഴി തിരിച്ചുവിട്ടതെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.
മോശം കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വാഭാവികമാണെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ മെയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാതയിലൂടെ പത്ത് മിനിറ്റോളം സഞ്ചരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.