ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ഡല്‍ഹിയില്‍; ക്രിസ്മസ് ദിനത്തില്‍ ഓടിത്തുടങ്ങും

ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ  ഡല്‍ഹിയില്‍; ക്രിസ്മസ് ദിനത്തില്‍ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസിന് ഡല്‍ഹിയില്‍ ക്രിസ്മസ് ദിനത്തില്‍ തുടക്കമാവും. ഡല്‍ഹി മെട്രോ 18 വര്‍ഷം തികയ്ക്കുന്ന 25ന്, സര്‍വീസ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അധികൃതര്‍ പറഞ്ഞു.

ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാതയായ മജന്ത ലെയ്‌നിലാണ് ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് തുടങ്ങുക. ആധുനിക സിഗ്‌നല്‍ സംവിധാനമായ കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) ഏര്‍പ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാതെ മെട്രോ സര്‍വീസ് നടത്താന്‍ സാധിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.