കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 15 ദിവസത്തിനകം പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ സ്ഥാപിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 15 ദിവസത്തിനകം പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ സ്ഥാപിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

ഗുവാഹത്തി: മണിപ്പൂരില്‍ കഴിഞ്ഞ മാസം മുതല്‍ നടക്കുന്ന ആക്രമങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി 15 ദിവസത്തിനകം പ്രീ ഫാബ്രിക്കേറ്റഡ് താല്‍കാലിക വീടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് അറിയിച്ചു.

അക്രമ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് പലായനം ചെയ്തവര്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് സര്‍ക്കാര്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ആക്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സാധാരണക്കാരെ സംരക്ഷിക്കും. സമാധാന ഐക്യം നിലനിര്‍ത്താന്‍ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ അക്രമം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50,650 ഓളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ തിരികെ ചേരണമെന്നും അല്ലാത്ത പക്ഷം ശമ്പളം മുടങ്ങുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇ-ഓഫീസ് എത്രയും വേഗം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡത നിലനിര്‍ത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.