നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് രണ്ട് പേര്‍ക്ക്; 23-ാം റാങ്കുമായി ആര്‍.എസ്. ആര്യ മലയാളികളില്‍ ഒന്നാമത്

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് രണ്ട് പേര്‍ക്ക്; 23-ാം റാങ്കുമായി ആര്‍.എസ്. ആര്യ മലയാളികളില്‍ ഒന്നാമത്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.99 ശതമാനം മാര്‍ക്കോടെ തമിഴ്‌നാട് സ്വദേശി എന്‍. പ്രഭാഞ്ജന്‍, ആന്ധ്രാ സ്വദേശി ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്നാം റാങ്ക് പങ്കിട്ടു. 720 മാര്‍ക്കു നേടിയാണ് ഇരുവരും ആദ്യ റാങ്ക് പങ്കിട്ടത്. തമിഴ്‌നാട് സ്വദേശിയായ കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി.

23-ാം റാങ്ക് നേടിയ മലയാളിയായ ആര്‍.എസ്. ആര്യയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. ആര്യയ്ക്ക് 711 മാര്‍ക്കാണ്. ദേശീയതലത്തില്‍ പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്. ആദ്യ 50 റാങ്ക് നേടിയവരില്‍ 40 പേരും ആണ്‍കുട്ടികളാണ്. ആദ്യ 10 റാങ്ക് ജേതാക്കളില്‍ നാല് പേര്‍ തമിഴ്‌നാട് സ്വദേശികള്‍. പരീക്ഷയെഴുതിയ 13,3450 മലയാളികളില്‍ 75,362 പേര്‍ യോഗ്യത നേടി.

മെയ് ഏഴ്, ജൂണ്‍ ആറ് എന്നീ തീയതികളിലാണ് രാജ്യത്തെ നീറ്റ് പരീക്ഷ നടന്നത്. ക്രമസമാധാന പ്രശ്‌നം മൂലം മണിപ്പൂരില്‍ ജൂണ്‍ ആറിനാണ് പ്രവേശന പരീക്ഷ നടത്താനായത്. രാജ്യത്തെ 4097 സെന്ററുകളില്‍ നിന്നായി 20.87 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 11.45 ലക്ഷം പേര്‍ യോഗ്യത നേടി.

https://neet.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. ഒരേ മാര്‍ക്ക് വന്നാല്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്ന മുന്‍ഗണനാ ക്രമത്തില്‍ മാര്‍ക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക. മൂന്ന് വിഷയങ്ങളിലും ഒരേ മാര്‍ക്കാണെങ്കില്‍ ഇതേ ക്രമത്തില്‍ ഓരോ വിഷയത്തിലും ശരി ഉത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാള്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.