ബിജെപി സര്‍ക്കാരിനെതിരെ പത്രപ്പരസ്യം; മാനനഷ്ടക്കേസില്‍ രാഹുലിനും സിദ്ധരാമയ്യയ്ക്കും ഡി.കെയ്ക്കും സമന്‍സ്

 ബിജെപി സര്‍ക്കാരിനെതിരെ പത്രപ്പരസ്യം; മാനനഷ്ടക്കേസില്‍ രാഹുലിനും സിദ്ധരാമയ്യയ്ക്കും ഡി.കെയ്ക്കും സമന്‍സ്

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കെതിരായ മാനനഷ്ടക്കേസില്‍ മൂന്ന് പേര്‍ക്കും ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് സമന്‍സയച്ചു. കേസ് ജൂലൈ 27-ന് പരിഗണിക്കും.

കര്‍ണാടക ബിജെപി സെക്രട്ടറി കേശവ് പ്രസാദാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  വിവിധ ദിന പത്രങ്ങളില്‍ മെയ് അഞ്ചിന് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പരസ്യമാണ് കേസിനാധാരം.

കര്‍ണാടകയിലേത് 'നാല്‍പ്പത് ശതമാനം കമ്മീഷന്‍' സര്‍ക്കാരാണെന്നും നാല് വര്‍ഷത്തിനിടെ 1.5 ലക്ഷം കോടി രൂപ കൊള്ളയടിച്ചെന്നും പരസ്യത്തില്‍ ആരോപിച്ചിരുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഗുജറാത്തില്‍ നിന്നുള്ള ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ണാടകയിലും മാനനഷ്ടക്കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.