ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തും. വൈകുന്നേരം നാലിനും എട്ടിനും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതുവരെ അന്‍പതിനായിരത്തോളം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗര്‍ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ജനങ്ങളോട് പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബീച്ചുകളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്. 18 ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളില്‍ വിന്യസിച്ചു. നാവിക സേന കപ്പലുകളും ആവശ്യമെങ്കില്‍ രംഗത്തിറങ്ങും.
എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയും സൈന്യവും രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കിയതായും അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.