കാലിഫോര്‍ണിയ: 14 വയസുള്ള കൈരാന്‍ ക്വാസിയെ ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള മൂല്യമേറിയ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സില്‍ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയറായി നിയമിച്ച വാര്‍ത്ത ഈ ആഴ്ച ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്തിരുന്നു. ഈ പ്രായത്തില്‍ പഠനത്തില്‍ മാത്രം കൗമാരക്കാര്‍ തങ്ങളുടെ ചിന്താ മണ്ഡലത്തെ ഉറപ്പിക്കുമ്പോള്‍ വ്യത്യസ്തമായ വഴിയിലൂടെ കൈരാന്‍ സ്വന്തമാക്കിയത് അത്യപൂര്‍വ നേട്ടമാണന്നെ് വിസ്മരിക്കാന്‍ സാധിക്കില്ല. അങ്ങനെയിരിക്കെയാണ്, തനിക്ക് 16 വയസ് തികയാത്തതിനാല്‍ തൊഴില്‍ അന്വേഷണ പോര്‍ട്ടലായ ലിങ്ക്ഡ്ഇന്‍ ക്വാസിയുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത്.
ഈ വിഷയത്തില്‍ കടുത്ത അമര്‍ഷമാണ് കൈരാന്‍ രേഖപ്പെടുത്തിയത്. 'എനിക്ക് 16 വയസ് തികയാത്തതിനാല്‍ അവര്‍ എന്റെ അക്കൗണ്ട് ഇല്ലാതാക്കുകയാണെന്ന് ലിങ്ക്ഡ്ഇന്‍ അറിയിപ്പ് അയച്ചതായാണ് ക്വാസി വെളിപ്പെടുത്തിയത്. ഇത് യുക്തിരഹിതവും പ്രാകൃതവുമായ വിഡ്ഢിത്തമാണ്. ലോകത്തിലെ ഏറ്റവും കൊതിപ്പിക്കുന്ന എഞ്ചിനീയറിംഗ് ജോലികളില്‍ ഒന്നില്‍ എത്താന്‍ എനിക്ക് യോഗ്യത നേടാനാകും.
എന്നാല്‍ ഒരു പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സസ് ലഭിക്കാന്‍ മതിയായ യോഗ്യതയില്ലേ എന്ന ചോദ്യമാണ് കൈരാന്‍ ക്വാസി ഉന്നയിക്കുന്നത്. ചില സാങ്കേതിക കമ്പനികളുടെ നയങ്ങള്‍ എത്രമാത്രം പിന്തിരിപ്പന്‍ ആണെന്ന് എല്ലാവരെയും കാണിക്കുന്നതായി ഒരു സ്‌ക്രീന്‍ഷോട്ട് സഹിതം അടിക്കുറിപ്പില്‍ ക്വാസി പറഞ്ഞു.
അമേരിക്കയിലെ കാലിഫോര്‍ണിയയിലെ പ്ലസന്റണ്‍ സ്വദേശിയായ കൈരാന്‍ രണ്ട് വയസ് മുതല്‍ ഏവരെയും വിസ്മയിപ്പിച്ചിരുന്നു. 11 വയസ് മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സും എന്‍ജിനീയറിങും പഠിക്കാന്‍ തുടങ്ങിയ ക്വാസി സാന്താ ക്ലാര സര്‍വകലാശാല സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ നിന്ന് ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.