'ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടും': ഫെയ്‌സ് ബുക്കിന് മുന്നറിയിപ്പ് നല്‍കി കര്‍ണാടക ഹൈക്കോടതി

'ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടും': ഫെയ്‌സ് ബുക്കിന്  മുന്നറിയിപ്പ് നല്‍കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് ഫെയ്‌സ് ബുക്കിന് കര്‍ണാടക ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മംഗളൂരു ബികര്‍നകാട്ടേ സ്വദേശിയായ കവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.

സൗദി ജയിലില്‍ കഴിയുന്ന കര്‍ണാടക സ്വദേശിയും ഹര്‍ജിക്കാരിയുടെ ഭര്‍ത്താവുമായ ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസുമായി ഫെയ്‌സ് ബുക്ക് സഹകരിക്കാത്തതിനാലാണ് കോടതി നിലപാട് കടുപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഫെയ്‌സ് ബുക്കിന് നിര്‍ദേശം നല്‍കി.

25 വര്‍ഷമായി സൗദിയിലെ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ശൈലേഷ്. സിഎഎ, എന്‍ആര്‍സിയെ അനുകൂലിച്ച് 2019 ല്‍ ശൈലേഷ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

പിന്നാലെ ശൈലേഷിന്റെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജവിനെതിരെയും ഇസ്ലാമിനെതിരെയും അജ്ഞാതര്‍ അപകീര്‍ത്തി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു. ഇതോടെ സൗദി പൊലീസ് ശൈഷിനെ അറസ്റ്റ് ചെയ്തതായി കവിത നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വിഷയത്തില്‍ വിശാദാംശങ്ങള്‍ നല്‍കാന്‍ കേസ് അന്വേഷിക്കുന്ന മംഗളൂരു പൊലീസ് ഫെയ്‌സ് ബുക്കിന് കത്തയിച്ചിരുന്നു. എന്നാല്‍ ഫെയ്‌സ് ബുക്ക് ഇതിനോട് പ്രതികരിച്ചില്ല. അന്വേഷണത്തില്‍ കാലതാമസമുണ്ടെന്ന് ആരോപിച്ച് ഹര്‍ജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭര്‍ത്താവിന്റെ മോചനം ആവശ്യപ്പെട്ട് കവിത കേന്ദ്ര സര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.