13.3 സെന്റിമീറ്റർ നീളവും 801 ഗ്രാം ഭാരവുമുള്ള കല്ല് വൃക്കയിൽനിന്നും നീക്കം ചെയ്തു; ലോക റെക്കോർഡ്

13.3 സെന്റിമീറ്റർ നീളവും 801 ഗ്രാം ഭാരവുമുള്ള കല്ല് വൃക്കയിൽനിന്നും നീക്കം ചെയ്തു; ലോക റെക്കോർഡ്

കൊളംബോ: രോഗിയുടെ വൃക്കയിൽനിന്ന് ഏറ്റവും വലിയ കല്ല് നീക്കം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ശ്രീലങ്കയിലെ ഒരു കൂട്ടം ആർമി ഡോക്ടർമാർ. ശ്രീലങ്ക കൊളംബോ സൈനിക ആശുപത്രിയിൽ ഈ മാസം ആദ്യമാണ് സർജറി നടന്നത്. നീക്കം ചെയ്ത കല്ലിന് 13.372 സെന്റീമീറ്റർ നീളവും 801 ഗ്രാം ഭാരമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

2004 ൽ ഇന്ത്യൻ ഡോക്ടർമാർ രജിസ്റ്റർ ചെയ്ത സർജറിയാണ് ലോക റെക്കോർഡിൽ മുന്നിൽ നിന്നിരുന്നത്. 13 സെന്റീമീറ്റർ നീളമുള്ള കല്ലാണ് അന്ന് ഇന്ത്യയിൽ നീക്കം ചെയ്തത്. 2008 ൽ 620 ഗ്രാം ഭാരമുള്ള മൂത്രാശയ കല്ല് നീക്കം ചെയ്ത് പാകിസ്ഥാനും വാർത്തകളിൽ ഇടം നേടിയിരുന്നു. പുതിയ സർജറിയിലൂടെ ശ്രീലങ്കയിലെ കൊളംബോയിലെ സൈനിക ആശുപത്രി ലോക റെക്കോർഡ് സ്വന്തമാക്കിയെന്ന് ഗിന്നസ് അധികൃതരും സ്ഥികരീച്ചു.

ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ കാരണം വൃക്കയിലോ മൂത്ര നാളിയിലോ മൂത്ര സഞ്ചിയിലോ ക്രിസ്റ്റലൈസ് ചെയ്യുന്ന ഖര പദാർത്ഥങ്ങളാണ് വൃക്കയിലെ കല്ലുകളിൽ അടങ്ങിയിരിക്കുന്നത്. ജലാംശം നിലനിർത്തുന്നതിലൂടെ മിക്ക കല്ലുകളെയും തടയാൻ കഴിയും. മയോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, പ്രതിദിനം 1.89 മുതൽ 2.8 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് 0.11 ഇഞ്ച് വ്യാസമുള്ള ചെറിയ കല്ലുകൾ നീക്കം ചെയ്യാൻ സഹായിക്കും.

മൂന്ന് മില്ലീമീറ്ററിന് മുകളിൽ വ്യാസമുള്ള കല്ലുകൾക്ക് ശസ്ത്രക്രിയ പോലുള്ള കൂടുതൽ വിപുലമായ ചികിത്സ ആവശ്യമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്ത്രീകളിലും പുരുഷന്മാരിലും വൃക്കയിലെ കല്ലുകളുടെ വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് 2018 ലെ ഒരു പഠനം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.