ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അരവിന്ദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കട മുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേ സമയം ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കൊണ്ടുപോയിട്ടുണ്ട്. പത്തു വർഷം മുൻപ് വിദ്യാർഥി വിസയിലെത്തിയ അരവിന്ദ് ലണ്ടനിൽത്തന്നെ തുടരുകയായിരുന്നു. അവിവാഹിതനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.