കണ്ണൂർ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കൂടുതല്‍ സർവ്വീസുകള്‍

കണ്ണൂർ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കൂടുതല്‍ സർവ്വീസുകള്‍

ദുബായ്: കണ്ണൂ‍ർ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനസർവ്വീസുകള്‍ പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ് പ്രസ്. ചൊവ്വ,വെള്ളി ദിവസങ്ങളിലാകും സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എം.ഡി. അലോഗ് സിംഗ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15-ന് എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 741 വിമാനം ഷാര്‍ജയിലേക്ക് പുറപ്പെടും. യു.എ.ഇ. സമയം വൈകീട്ട് 5.35-ന് വിമാനം ഷാര്‍ജയിലെത്തും. വൈകിട്ട് 6.35-ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനം രാത്രി 11.50ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച രാത്രി 10.35-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് അര്‍ധരാത്രി 12.55 ഷാര്‍ജയിലെത്തുന്ന രീതിയിലാണ് പുതിയ സര്‍വ്വീസ്. രാത്രി പതിനൊന്ന് മണിക്ക് ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന ഐ.എക്‌സ് 742 വിമാനം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും വിധമാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

പ്രവാസി മലയാളികളുടെ യാത്രദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ ഡിസ്ട്രിക്ട് എക്‌സ്പാറ്റ്‌സ് (വെയ്ക്) സമര്‍പ്പിച്ച നിവേദനം സ്വീകരിച്ച് കൊണ്ടാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി പുതിയ സര്‍വ്വീസ് തുടങ്ങുന്ന കാര്യം അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.