ഈ മനോഹര റൂട്ടുകളിലൂടെ ഒരു ബൈക്ക് ട്രിപ്പ് ആയാലോ?

ഈ മനോഹര റൂട്ടുകളിലൂടെ ഒരു ബൈക്ക് ട്രിപ്പ് ആയാലോ?

കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ഭംഗിയിൽ ഒരു ബൈക്ക് ട്രിപ്പ് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്തരം ബൈക്ക് ട്രിപ്പുകൾക്ക് അനുയോജ്യമായ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം

ഹിമാലയം

മഞ്ഞുമൂടിയ താഴ്വരകളും കൊടുമുടികളും ധാരാളമുള്ള മണാലി- ലേ താഴ്വരയിലൂടെയുള്ള ബൈക്ക് ട്രിപ്പ് പലരുടെയും സ്വപ്നമാണ്

സ്പിതി താഴ്വര

സാഹസികത ഇഷ്ടമുള്ളവർക്ക് പർവതങ്ങൾ, പുരാതന ആശ്രമങ്ങൾ എന്നിവകൊണ്ട് നിറഞ്ഞ ഹിമാചലിലെ പരുക്കൻ ഭൂപ്രദേശമായ സ്പിതി താഴ്വരയിലൂടെയുള്ള യാത്രയ്ക്ക് ഒരുങ്ങാം

കൊങ്കൺ കടൽത്തീരം

അതിമനോഹരമായ ബീച്ചുകൾ, സമൃദ്ധമായ പച്ചപ്പ്, ചരിത്രപ്രാധാന്യമുള്ള കോട്ടകൾ എന്നിവയുള്ള മഹാരാഷ്ട്ര, ഗോവ, കർണാടക തീരപ്രദേശത്തുകൂടി ഒരു യാത്ര

ചെന്നൈ - മഹാബലിപുരം

മനോഹരമായ ബീച്ചുകളും പുരാതന ക്ഷേത്രങ്ങളും, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ മഹാബലിപുരത്തിന്റെ ഭംഗിയും ആസ്വദിച്ചുള്ള ഈ യാത്ര അവിസ്മരണീയമായിരിക്കും

ഗുവാഹത്തി മുതൽ തവാങ് വരെ

അസമിലൂടെയും അരുണാചൽ പ്രദേശിലൂടെയും പ്രകൃതിഭംഗിയും ഇടതൂർന്ന വനങ്ങളും ആസ്വദിച്ചൊരു യാത്ര

ആരവല്ലി റേഞ്ച്

മൗണ്ട് അബു, ഉദയ്പൂർ, രൺതംബോർ ദേശീയോദ്യാനം എന്നിവയുൾപ്പെടുന്ന ആരവല്ലി പർവതനിരകൾ ബൈക്ക് യാത്രികരുടെ പ്രിയപ്പെട്ട റൂട്ടാണ്

രാമേശ്വരം മുതൽ പാമ്പൻ ദ്വീപ് വരെ

രാമേശ്വരത്ത് നിന്ന് പാമ്പൻ ദ്വീപിലേക്ക് ആകർഷകമായൊരു ബൈക്ക് സവാരി. മനോഹരമായ ബീച്ചുകളും, മത്സ്യബന്ധന ഗ്രാമങ്ങളും കാണാം. കടൽ വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.