പ്രകൃതിദുരന്തം, പകര്‍ച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം; കേരളത്തിന് 1228 കോടി വായ്പ അനുവദിച്ച് ലോകബാങ്ക്

പ്രകൃതിദുരന്തം, പകര്‍ച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം; കേരളത്തിന് 1228 കോടി വായ്പ അനുവദിച്ച് ലോകബാങ്ക്

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ക്കായി കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോക ബാങ്ക്. മുന്‍പ് അനുവദിച്ച 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിന് പുറമേയാണിത്.

തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളിലും കേരളത്തിന് വലിയ ആശ്വാസമേകുന്നതാണ് നടപടി. ഈ രണ്ട് പദ്ധതികളും വഴി കേരളത്തിലെ 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ദക്ഷിണേന്ത്യന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി.

2021 ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തില്‍ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. ഇതിലൂടെ 100 ദശലക്ഷം ഡോളറിലധികം നാശനഷ്ടങ്ങളുമുണ്ടായി. ഇത്തരം ദുരന്തങ്ങള്‍ സ്ത്രീകളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവരുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിച്ചതായും ലോകബാങ്ക് വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.