ബംഗാളില്‍ വീണ്ടും കൊലപാതകം: ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധു വെട്ടേറ്റ് മരിച്ചു; പിന്നില്‍ തൃണമൂലെന്ന് ആരോപണം

ബംഗാളില്‍ വീണ്ടും കൊലപാതകം: ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധു വെട്ടേറ്റ് മരിച്ചു; പിന്നില്‍ തൃണമൂലെന്ന് ആരോപണം

കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപകമായ അക്രമങ്ങള്‍ക്കിടെ വീണ്ടും കൊലപാതകം. കൂച്ച് ദിന്‍ഹതയില്‍ ബിജെപി സ്ഥാനാര്‍ഥി വിശാഖ ദാസിന്റെ ഭാര്യാസഹോദരന്‍ ശംഭുദാസ് വെട്ടേറ്റു മരിച്ചു.

ഇന്നലെ രാത്രി വൈകി ശംഭുദാസിനെ ചില അക്രമികള്‍ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തിയതായി കുടുംബം പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം നദിക്കരയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.

ശനിയാഴ്ച പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ടിഎംസി സ്ഥാനാര്‍ഥിയെ ചില അജ്ഞാതരായ അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് മരിച്ചയാളുടെ കുടുംബം ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.