കോട്ടയം: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ എട്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പബ്ലിസിറ്റി ടീം നിർമിച്ച ലോഗോ പ്രകാശനം ചെയ്തു. വാർഷികത്തിന്റെ വിവിധ കമ്മിറ്റി കൺവീനേഴ്‌സിന്റെയും ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത ഓൺലൈൻ മീറ്റിംഗിൽ പ്രവാസി അപ്പോസ്തലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിക്കളം ലോഗോ ഔദ്യോഗികകമായി പ്രകാശനം ചെയ്തു.
ജൂലൈ 29ന് ചങ്ങനാശേരി കത്തീഡ്രൽ ദൈവാലയത്തിലെ ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ വർഷത്തെ അതിരൂപതാ വാർഷികം നടക്കുക. ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള സമ്മേളനം ഉൽഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചടങ്ങിന് അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യാതിഥി ആയിരിക്കും.
ലോഗോ പ്രകാശന ചടങ്ങിൽ ഫാ ജിജോ മാറാട്ടുകളം, വിവിധ കമ്മിറ്റികളുടെ കൺവീനേഴ്‌സ് ആയ രാജേഷ് കൂത്രപ്പള്ളി, ജോബൻ തോമസ്, ജെയിൻ വർഗീസ്, ജിറ്റോ ജെയിംസ്, ബിജു മട്ടാഞ്ചേരി,സജീവ് ചക്കാലക്കൽ, ലിറ്റി വർഗ്ഗീസ്, ജോസഫ് വി എം എന്നവർ ആശംസകൾ നേർന്നു. അതിരൂപതാ കോർഡിനേറ്റർ ഷെവലിയാർ സിബി വാണിയപ്പുരക്കൽ സ്വാഗതവും, ലൈസാമ്മ ജോസ് കളരിക്കൽ നന്ദിയും പറഞ്ഞു. വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവാസി സംഗമത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രോഗ്രാം കൺവീനർമാരായ ഷെവലിയാർ സിബി വാണിയപ്പുരക്കൽ, ജോ കാവാലം എന്നിവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26