ഖുശ്ബുവിനെതിരായ അപകീര്‍ത്തി പരാമര്‍ശം; ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍; പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

ഖുശ്ബുവിനെതിരായ അപകീര്‍ത്തി പരാമര്‍ശം; ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍; പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

ചെന്നൈ: ദേശീയ വനിതാ കമ്മിഷന്‍ അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണ മൂര്‍ത്തി അറസ്റ്റില്‍. കൊടുങ്ങയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഖുശ്ബുവിനെതിരായ പരാമര്‍ശം വലിയ വിവാദമായതോടെ ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂര്‍ത്തിയെ ഞായറാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 

പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ശിവാജി കൃഷ്ണമൂര്‍ത്തിയെ നീക്കിയതായി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ വ്യക്തമാക്കി. ഖുശ്ബുവിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. അപകീര്‍ത്തി പരാമര്‍ശം ഖുഷ്ബു ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. ഡിഎംകെ അപരിഷ്‌കൃതരുടേയും തെമ്മാടികളുടേയും സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു.

നേരത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നയപ്രഖ്യാപനപ്രസംഗ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണര്‍ക്കെതിരേ കൃഷ്ണമൂര്‍ത്തിയുടെ അന്നത്തെ പരാമര്‍ശം. ഇതില്‍ മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് അടുത്തിടെ ഇയാള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. എന്നാല്‍ ഖുശ്ബുവിനെതിരേ നടത്തിയ പരാമര്‍ശം വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്ന് ഇയാളെ നീക്കിയതായി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.