സംസ്ഥാനത്ത് രണ്ട് ഐ.ടി പാര്‍ക്കുകള്‍ കൂടി തുടങ്ങും; ലക്ഷ്യം കൂടുതല്‍ തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ട് ഐ.ടി പാര്‍ക്കുകള്‍ കൂടി തുടങ്ങും; ലക്ഷ്യം കൂടുതല്‍ തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

ദുബായ്: കേരളത്തില്‍ രണ്ട് ഐ.ടി പാര്‍ക്കുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐ.ടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു.കേരളത്തില്‍ വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടു വന്നു. തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കള്‍ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി വഴി കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വര്‍ഷം 20,000 പുതിയ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുഎഇയുടെ സായിദ് മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

500 കോടിയില്‍ അധികം രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ലഭിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആഗോള തലത്തില്‍ നാലാം സ്ഥാനമാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.