ദുബായ്: യുഎഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാർക്കുളള ഈദ് അല്‍ അദ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെളളിയാഴ്ച വരെയാണ് അവധി. അതായത് ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെ. മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
ഈദ് അല്‍ അദ അവധിയും വാരാന്ത്യ അവധിയും ഒരുമിച്ച് വരുന്നതോടെ യുഎഇയിലെ ജീവനക്കാർക്ക് ആറ് ദിവസം അവധി ലഭിക്കും. ജൂലൈ 3 മുതല്‍ ജോലി പുനരാരംഭിക്കും.
സ്വകാര്യ ജീവനക്കാർക്ക് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ഇത്. എന്നാല്‍ ജൂണ്‍ 26 പ്രവൃത്തി ദിനം കൂടി അവധിയെടുത്താല്‍ ജൂണ്‍ 24, 25 വാരാന്ത്യ അവധി കൂടി ചേർത്ത് 9 ദിവസമാണ് അവധി ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.