തോമസ് വര്‍ഗീസിന് ഒളിമ്പിക് അസോസിയേഷന്‍ മാധ്യമ അവാര്‍ഡ്

തോമസ് വര്‍ഗീസിന് ഒളിമ്പിക് അസോസിയേഷന്‍ മാധ്യമ അവാര്‍ഡ്

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്‍ 2021-ലെ അച്ചടി-ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച കായിക റിപ്പോര്‍ട്ടറായി ദീപികയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസിനെ തെരഞ്ഞെടുത്തു. തെക്കന്‍ കേരളത്തിലെ തീരദേശത്തെ കാല്‍പ്പന്തുകളിയുടെ പെരുമയും നിലവിലെ പ്രതിസന്ധികളും പ്രതിഫലിപ്പിക്കുന്ന തീരം തേടുന്ന കാല്‍പ്പന്തുകളി എന്ന പരമ്പരക്കാണ് പുരസ്‌കാരം. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം പിന്നീട് നല്‍കും.

മുന്‍ ഐജിയും ഇന്ത്യന്‍ വോളിബോള്‍ താരവുമായിരുന്ന എസ്. ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുരസ്‌കാരനിര്‍ണയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ.പി ജയദീപ്, മലയാള മനോരമ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കായിക റിപ്പോര്‍ട്ടര്‍ക്കുള്ള ജിവി രാജാ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്. ചക്കുപള്ളം വളയന്‍കുഴിയില്‍ ജോര്‍ജിന്റെയും ഡെയ്‌സിയുടെയും മകനാണ്. ഭാര്യ ലിന്‍സി ഫിലിപ്‌സ് (സീന്യൂസ് ലൈവ് സബ് എഡിറ്റര്‍). മകള്‍ മരിയാ തോമസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.