മസ്കറ്റ്: സഞ്ചാരികളുടെ മനസ് നിറയ്ക്കുന്ന ഖരീഫ് കാലത്തിന് ഇന്ന് ഒമാനിലെ സലാലയില്‍ തുടക്കമാകും. ദേശീയ സ്ഥിതി വിവര വിഭാഗത്തിന്‍റെയും ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയത്തിന്‍റെയും നേതൃത്വത്തില്‍ ഇന്ന് മുതല്‍ സന്ദർശകരുടെ കണക്കെടുപ്പ് ആരംഭിക്കും. സെപ്തംബര്‍ 21 വരെയാണ് ഔദ്യോഗിക ഖരീഫ് കാലം. ഒമാനിലുളളവരും അന്താരാഷ്ട്ര സന്ദർശകരും ഖരീഫ് കാലത്ത് സലാലയിലെത്താറുണ്ട്.
കേരളത്തിന്‍റെ ഭൂപ്രകൃതിയോട് സാദൃശ്യമുളളതുകൊണ്ടുതന്നെ അവധിക്കാലം ആസ്വദിക്കാനായി യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികളടക്കം നിരവധിപേർ സലാലയിലെത്താറുണ്ട്. ടൂറിസം മന്ത്രാലയത്തിന്‍റെയും ദോഫാർ ഗവർണറേറ്റിന്‍റെയും കീഴില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തവണത്തെയും പോലെ ഇത്തവണയും വിമാനകമ്പനികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഖരീഖ് കാല പ്രത്യേക സർവ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.