ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തണം: ബൈഡനോട് യു.എസ് ജനപ്രതിനിധികള്‍

 ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തണം: ബൈഡനോട് യു.എസ് ജനപ്രതിനിധികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉന്നയിക്കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധികള്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. എഴുപത്തഞ്ചോളം ജനപ്രതിനിധികളാണ് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചത്.

മതപരമായ അസഹിഷ്ണുത, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഇടം ചുരുങ്ങുന്നത്, മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്നിവയെല്ലാം ഉന്നയിക്കണമെന്നാണ് ആവശ്യം. നേരത്തെ അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ അംഗങ്ങളായ റാഷിദ തായിബും ഇല്‍ഹാന്‍ ഒമറും മോഡിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 18 സെനറ്റര്‍മാരും ജനപ്രതിനിധി സഭയിലെ 57 അംഗങ്ങളുമാണ് ഇതുസംബന്ധിച്ച് ജോ ബൈഡന് കത്തയച്ചത്. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി ഒമ്പരയോടെയാണ് മോഡി യു.എസിലെത്തിയത്. ന്യൂയോര്‍ക്കിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. തുടര്‍ന്ന് ഇലോണ്‍ മസ്‌ക് അടക്കമുള്ള ആഗോള വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.