ന്യൂ ഡെൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് നിർത്തലാക്കി. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം. സൗജന്യമായി സ്നാക്സ് ബോക്സ് നല്‍കുന്ന ഏക ബജറ്റ് എയർലൈനായിരുന്നു എയർ ഇന്ത്യ.
ക്രൂ അംഗങ്ങൾക്കുള്ള ഹോട്ടലിലെ പ്രത്യേക മുറി താമസവും നേരത്തെ നിർത്തിയിരുന്നു. രണ്ട് പേർക്ക് ഒരു മുറിയെടുക്കണമെന്നായിരുന്നു നിർദ്ദേശം. ദില്ലി ലേബർ കോടതി ഈ തീരുമാനം സ്റ്റേ ചെയ്തിരുന്നു.
സ്വകാര്യവല്‍ക്കണത്തിന് ശേഷം എയർ ഇന്ത്യ എക്സ്പ്രെസ്സിൽ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോൾ ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കരുതണമെന്നും വിമാനകമ്പനി നേരത്തെ നിർദേശം നല്കിയിരുന്നു. മറ്റൊരാളുടെ കാർഡ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ ഉടമയുടെ സാക്ഷ്യപത്രവും കൈയ്യില്‍ കരുതണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.