സ്കൂള്‍ ബസുകളില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ 90 ശതമാനം വിദ്യാ‍ർത്ഥികള്‍ക്കും അറിയാമെന്ന് സർവ്വെ

സ്കൂള്‍ ബസുകളില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ 90 ശതമാനം വിദ്യാ‍ർത്ഥികള്‍ക്കും അറിയാമെന്ന് സർവ്വെ

ഷാ‍ർജ: സ്കൂള്‍ ബസുകളില്‍ കുടുങ്ങിയാല്‍ എങ്ങനെ രക്ഷപ്പെടാമെന്നത് സംബന്ധിച്ച് 87 ശതമാനം കുട്ടികള്‍ക്കും ധാരണയുണ്ടെന്ന് സർവ്വെഫലം. ഏപ്രിലില്‍ ഇത്തരത്തിലുളള സർവ്വെ നടത്തിയപ്പോള്‍ 50 ശതമാനമായിരുന്നു സ‍ർവ്വെ ഫലം. ബസിനകത്ത് കുടുങ്ങിപ്പോയാല്‍ എങ്ങനെ മറ്റുളളവരെ അത് അറിയിക്കാമെന്നത് സംബന്ധിച്ചും എന്തുചെയ്യണമെന്നത് സംബന്ധിച്ചും കുട്ടികള്‍ക്ക് ധാരണയുണ്ടെന്ന് സർവ്വെഫലം വ്യക്തമാക്കുന്നു. കുട്ടികളെ ബസില്‍ തനിച്ചാക്കുകയും അവർ എന്തുചെയ്യുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്താണ് സർവ്വെ പൂർത്തിയാക്കിയത്. കുട്ടികളുടെ പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. എന്നിരുന്നാല്‍ തന്നെയും മിക്കവരും എങ്ങനെ പുറത്തുകടക്കാമെന്നതിനെ കുറിച്ച് ബോധവാന്മാരായിരുന്നുവെന്നും സർവ്വെ വ്യക്തമാക്കുന്നു.

ദ ചൈല്‍ഡ് സേഫ്റ്റി ഡിപാർട്മെന്‍റും ഷാർജ സുപ്രീം കൗണ്‍സില്‍ ഫോർ ഫാമിലി അഫയേഴ്സും സംയുക്തമായാണ് സർവ്വെ നടത്തിയത്. 120 കുട്ടികളാണ് സർവ്വെയില്‍ പങ്കെടുത്തത്. ഷാർജയിലെ 3 വീതം സർക്കാർ- സ്വകാര്യസ്കൂളുകളിലെ കുട്ടികളാണ് സർവ്വെയുടെ ഭാഗമായത്. ഇത്തരത്തിലുളള ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്ന് ദ ചൈല്‍ഡ് സേഫ്റ്റി ഡിപാർട്മെന്‍റ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.