കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടുനിന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
എന്നാല്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ആള്‍ജാമ്യത്തില്‍ അദേഹത്തെ വിട്ടയക്കും. മോന്‍സനുമായി 2021 വരെയും സുധാകരന്‍ അടുത്തബന്ധം തുടര്‍ന്നിരുന്നു.
എംപിയായ ശേഷവും കെ.സുധാകരന്‍ മോന്‍സനുമായി ബന്ധം പുലര്‍ത്തിയിരുന്നു. 2018ല്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ പരാതിക്കാരായ അനൂപ് മുഹമ്മദ്, ഷെമീര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായി. വിദേശത്ത് നിന്നെത്തിയ പണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടു കിട്ടാന്‍ പത്ത് ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. അന്നു പാര്‍ലമെന്റിലെ ധനകാര്യ സ്ഥിര സമിതി അംഗമായിരുന്നതിനാല്‍ തന്റെ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണ് പണം നല്‍കിയതെന്നാണ് ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.