സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; സൗജന്യ കിറ്റ് വിതരണത്തില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; സൗജന്യ കിറ്റ് വിതരണത്തില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിന്റെ കമ്മീഷന്‍ നല്‍കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോവിഡ് കാലത്തെ സൗജന്യ കിറ്റ് വിതരണം സേവനമായി കരുതണമെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.

സര്‍ക്കാര്‍ നിലപാടിനെത്തുര്‍ന്ന് റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള കുടിശികയും വ്യാപാരികള്‍ക്ക് കിട്ടാനുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് മുമ്പ് കമ്മിഷന്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ല. എന്നാല്‍ സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്കും കയറ്റിറക്ക് തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ കമ്മീഷന്‍ നല്‍കി. കോവിഡ് കാലത്തും ഓണത്തിനുമായി 12 മാസമാണ് റേഷന്‍ കടകള്‍ വഴി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഇതില്‍ രണ്ട് മാസത്തെ കമ്മീഷനായി കിറ്റ് ഒന്നിന്ന് അഞ്ച് രൂപ വീതം വ്യാപാരികള്‍ക്ക് ലഭിച്ചു.

2018 ജൂലൈ 31 ലെ വേതന പാക്കേജ് പ്രകാരം 45 ക്വിന്റല്‍ വിതരണം ചെയ്താല്‍ 18000 രൂപയാണ് വ്യാപാരികള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാനത്തെ 14257 റേഷന്‍ കടകളില്‍ 3000 ത്തിലധികം വ്യാപാരികള്‍ക്ക് 10000 രൂപയില്‍ താഴെയും 5000 ത്തോളം പേര്‍ക്ക് 20000 രൂപയില്‍ താഴെയുമാണ് വരുമാനം ലഭിച്ചത്. 2000 പേര്‍ക്ക് മാത്രമാണ് 25,000 രൂപയില്‍ കൂടുതല്‍ വരുമാനം ലഭിച്ചത്. കടമുറി വാടക ഉള്‍പ്പെടെയുള്ള മറ്റ് ചിലവുകള്‍ കഴിഞ്ഞാല്‍ കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

കൂടാതെ തുടര്‍ച്ചയായുള്ള ഇപോസ് സെര്‍വര്‍ തകരാരും പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നതും തിരിച്ചടിയാകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.