വളാഞ്ചേരി: കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂ ട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ യൂ ട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തൊപ്പിയുടെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണുകള്‍ അടക്കമുള്ളവ പൊലീസ് വിശദമായി പരിശോധിച്ചു. മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കണ്ണൂര്‍ മാങ്ങാട്ടാണ് ഇയാളുടെ വീട്. കുറേക്കാലമായി വീട്ടുകാരുമായി നിഹാദ് വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ കൂടുതലൊന്നും അറിയില്ലെന്നാണ് വീട്ടുകാരുടെ മറുപടി. നാട്ടുകാരില്‍ ചിലര്‍ക്ക് ഇയാളുടെ ചെയ്തികളില്‍ വിയോജിപ്പുണ്ട്.
എറണാകുളം എടത്തലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് വളാഞ്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിന് പുറത്തെത്തി പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.