ഈദ് യുഎഇയില്‍ ആഘോഷിക്കാം; ഒരുങ്ങി എമിറേറ്റുകള്‍

ഈദ് യുഎഇയില്‍ ആഘോഷിക്കാം; ഒരുങ്ങി എമിറേറ്റുകള്‍

ദുബായ്: ഈദ് അവധിയിലേക്ക് നീങ്ങുകയാണ് രാജ്യം. ജൂണ്‍ 27 മുതലാണ് രാജ്യത്ത് ഔദ്യോഗികമായി ഈദ് അവധി ആരംഭിക്കുന്നത്. ശനി, ഞായർ വാരാന്ത്യ അവധികൂടി ചേർക്കുമ്പോള്‍ 6 ദിവസത്തെ അവധിയാണ് ലഭിക്കുക. വിവിധ എമിറേറ്റുകളില്‍ ഈദ് അവധിയോട് അനുബന്ധിച്ച് കലാപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും ഒരുക്കിയിട്ടുണ്ട്.

ദുബായില്‍ പാർക്ക്സ് ആന്‍റ് റിസോർട്ടില്‍ അഞ്ച് ദിവസത്തെ കരിമരുന്ന് പ്രയോഗമാണ് ഒരുക്കിയിട്ടുളളത്. റിവർലാന്‍റ് ദുബായിലേക്ക്പ്രവേശനം സൗജന്യമാണ്. ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെ രാത്രി 9 മണിക്കാണ് കരിമരുന്ന് പ്രയോഗം. ജൂണ്‍ 29 ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വെടിക്കെട്ടുണ്ടാകും. അബുദാബി യാസ് ബെയില്‍ ജൂണ്‍ 28 മുതല്‍ ജൂണ്‍ 30 വരെ രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗമുണ്ടാകും. മാർസാനയിലും ജൂണ്‍ 29 ന് രാത്രി 9 മണിക്ക് വെടിക്കെട്ടുണ്ടാകും.

ഐഎംജി വേള്‍ഡ് ഓഫ് അഡ്വഞ്ചറിലെ സമ്മർ ഫെസ്റ്റ് മെഗാ ആഘോഷം ജൂണ്‍ 24 മുതല്‍ സെപ്റ്റംബർ 30 വരെയാണ്. ദുബായിലെ സൂഖ് അൽ മർഫയില്‍ അഞ്ച് ദിവസത്തെ ഈദ് ആഘോഷം നടക്കും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കലാപ്രകടനങ്ങളും കരകൗശല ശില്‍പശാലയും ഉണ്ടാകും. ഷോപ്പിംഗ് ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിടുണ്ട്. ഫെസ്റ്റിവൽ പ്ലാസയില്‍ ജൂൺ 28 മുതൽ ജൂലൈ 1 വരെയാണ് ആഘോഷമുളളത്.

ഷാ‍ർജ അല്‍ ഹീര ബീച്ചില്‍ ജൂണ്‍ 28 മുതല്‍ 30 വരെ കലാപരിപാടികളുണ്ടാകും. ജൂണ്‍ 28 ന് ലിവ ബാന്‍റിന്‍റെ പ്രകടനം വൈകീട്ട് ആറ് മണിക്കും 9 മണിക്കുമാണ്. അല്‍ മധ്യമ ബാന്‍റിന്‍റെ പ്രകടനം ജൂണ്‍ 29 നാണ്. അല്‍ ഹബ്രിയയുടെ പ്രകടനം ജൂണ്‍ 30 നും നടക്കും. അല്‍ മജാസ് വാട്ടർ ഫ്രണ്ടിലെ ഷാർജ മ്യൂസിക്കല്‍ ഫൗണ്ടൈൻ ഇത്തവണ തിരിച്ചെത്തുന്നുണ്ട്. പാരമ്പര്യകലാപ്രകടനങ്ങളും മറ്റ് കലാപരിപാടികളും ഇവിടെ അരങ്ങേറും. അല്‍ ഖസ്ബയില്‍ വൈകീട്ട് 6 നും 7 നും പരിപാടിയുണ്ട്. അല്‍ മജാസ് വാട്ടർഫ്രണ്ടില്‍ രാത്രി 8.30 നും 9.30 നും കലാപരിപാടികള്‍ നടക്കും. ഖോർഫക്കാനിലും ജൂണ്‍ 28,29,30 തീയതികളില്‍ വിവിധ സമയങ്ങളിലായി കലാപരിപാടികള്‍ അരങ്ങേറും.

അബുദാബി യാസ് മാളില്‍ ജൂണ്‍ 22 മുതല്‍ ജൂലൈ 1 വരെയാണ് ഈദ് ആഘോഷം. കുട്ടികള്‍ക്കായുളള വിവിധ വിനോദമത്സരങ്ങളും ഹെന്നയും സംഗീത നിശയുമെല്ലാം അരങ്ങേറും. ഗലേറിയ അല്‍ മരിയ ദ്വീപിലും ഈദ് ആഘോഷങ്ങള്‍ നടക്കും. റാസല്‍ഖൈമയിലെ വിവിധ ഇടങ്ങളിലും ഈദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിടുണ്ട്. വിവിധ കലാപ്രകടനങ്ങളും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.