കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച് 20ഓളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും  മിനി കണ്ടെയ്നറും കൂടിയിടിച്ച് 20ഓളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

കൊട്ടാരക്കര: കുളക്കടയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്ക്. കണ്ടെയ്നറിന്റെ ഡ്രൈവറുടെയും കെഎസ്ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെയും നില ഗുരുതരമാണെന്നാണ് വിവരം. കണ്ടെയ്നറിന്റെ ഡ്രൈവറായ തൃശൂര്‍ സ്വദേശി ശരണ്‍ (30), കെഎസ്ആര്‍ടിസിയിലെ യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി ബാലന്‍ പിള്ള (52) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്.

പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.