കോവിഡിൽ ജോലിപോയി; ബംബറിൽ കോടിപതിയായി

കോവിഡിൽ  ജോലിപോയി; ബംബറിൽ  കോടിപതിയായി

ദുബായ്: കോവിഡ് കാരണം ജോലി നഷ്ടമായെങ്കിലും ദുബായ് ഡ്യൂട്ടിഫ്രീയുടെ 10 ലക്ഷം ഡോളർ (ഏഴ് കോടിരൂപയിലധികം) സമ്മാനം മലയാളിക്ക്, കാസർഗോഡ് സ്വദേശിയായ നവനീത് സജീവനാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പിൽ വിജയിച്ചത്. നാലുവർഷമായി അബുദാബിയിയിലാണ് 30കാരനായ നവനീത് കഴിയുന്നത്. ഭാര്യയും ഒരു വയസ്സുള്ള മകനുമുണ്ട്.

മില്ലേനിയം മില്ല്യണയർ എംഎം 345 സീരീസ് നറുക്കെടുപ്പാണ് ഞായറാഴ്ച കഴിഞ്ഞത്. 4180 നമ്പർ ടിക്കറ്റിലൂടെയാണ് നവനീത് സമ്മാനം നേടിയത്. അബുദബിയില്‍ കഴിഞ്ഞ നാല് വർഷമായി ജോലി ചെയ്തിരുന്ന നവനീതിന്, കഴിഞ്ഞ ഡിസംബർ 28 നാണ് ജോലി നഷ്ടമായത്. 'ഭാവിയെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല, നാട്ടിലൊന്നുപോകണം, രണ്ട് വർഷമായി നാട്ടില്‍ പോയിട്ട്' നവനീത് പ്രതികരിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ നറുക്കെടുപ്പ് തുടങ്ങിയശേഷം 10 ലക്ഷം ഡോളർ സമ്മാനം ലഭിക്കുന്ന 171-ാം ഇന്ത്യക്കാരനാണ് നവനീത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ 37ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ നറുക്കെടുപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.