കയ്‌റോ: ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുമായും മുതിർന്ന മന്ത്രിസഭ അംഗങ്ങളുമായും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധവും തന്ത്രപരമായ സഹകരണവും ശക്തിപ്പെടുത്താൻ ചർച്ചയിൽ തീരുമാനമായി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഈജിപ്തിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപാണ് നൽകിയത്. 26 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ക്ഷണപ്രകാരമാണ് മോഡി ഈജിപ്തിലെത്തിയത്.
ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഡോ. ശൗക്കി ഇബ്രാഹിം അബ്ദുൽകരീം അല്ലാമുമായും മോഡി കൂടിക്കാഴ്ച നടത്തി. കൂടാതെ, ഇന്ത്യൻ പ്രവാസി നേതാക്കളുമായും ആശയവിനിമയം നടത്തി. ഇന്ത്യയിലെ ദാവൂദി ബോറ വിഭാഗത്തിന്റെ സഹായത്തോടെ പുനരുദ്ധരിച്ച ചരിത്രപ്രസിദ്ധമായ അൽ ഹാകിം മസ്ജിദ് പ്രധാനമന്ത്രി സന്ദർശിക്കും. ഹീലിയോപോളിസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നാം ലോകയുദ്ധത്തിൽ ഈജിപ്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.