തിരുവനന്തപുരം: വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പൂരില്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന അക്രമങ്ങളിലും നരഹത്യകളിലും പ്രതിഷേധം രേഖപ്പെടുത്തിയും പീഡനം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തിരുവനന്തപുരത്ത് ഉപവാസ ധര്‍ണ സംഘടിപ്പിക്കും.
കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) തിരുവനന്തപുരം ലത്തീന്‍ അതിരൂപത എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സഹകരണത്തോടെ നാളെ രാവിലെ 10:30 മുതല്‍ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഐക്യ ദാര്‍ഢ്യ ഉപവാസം സംഘടിപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് നെറ്റോ ഉപവാസം ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, മലങ്കര കത്തോലിക്ക സഭയുടെ കൂരിയാ മെത്രാന്‍ ഡോ. മാത്യു മാര്‍ പോളികാര്‍പ്പോസ്, തിരുവനന്തപുരം അതിരുപത സഹായ മെത്രാന്‍ ഡോ. ജി.ക്രിസ്തുദാസ്, വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഡോ. ജീജു അറക്കത്തറ, സെക്രട്ടറി പി.ജെ തോമസ്, മോണ്‍. ജെയിംസ് കുലാസ്, ഡോ. ലോറന്‍സ് കുലാസ്, പാളയം ഫെറോന വികാരി ഫാ. ഇ. വില്‍ഫ്രഡ്, പാളയം ലൂര്‍ദ്ദ് ഫെറോന വികാരി ഫാ. മോര്‍ലി, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, വൈഎംസിഎ ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ്, യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ് പ്രസിഡന്റ് പി.പി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ലോപ്പസ്, കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.